GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം; ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാൽ 300 ദിനാര്‍ വരെ പിഴ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ ഉയരും.

കുവൈറ്റിലെ പ്രവാസികൾ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന; പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍

ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാല്‍ മൂന്ന് മാസം തടവോ 300 ദിനാര്‍ പിഴയോ ആണ് പുതിയ നിയമഭേദഗതി മുന്നോട്ടുവയ്ക്കുന്നത്. വേഗപരിധി ലംഘിച്ചാല്‍ മൂന്ന് മാസത്തെ തടവോ 500 ദിനാര്‍ വരെ പിഴയോ ലഭിക്കും. നിലവില്‍ ഇതിന് 100 ദിനാര്‍ പിഴയാണ് ഈടാക്കുന്നത്. നിയമം ലംഘിച്ച് വാഹനത്തിന്റെ ഗ്ലാസ്സുകള്‍ക്ക് കളര്‍ ടിന്റ് നല്‍കിയാല്‍ രണ്ട് മാസം തടവോ 200 ദിനാര്‍ വരെ പിഴയോ ചുമത്തും. വാഹനത്തില്‍ നിയമവിരുദ്ധമായി സ്റ്റിക്കര്‍ പതിക്കുന്നവര്‍ക്കും ചിത്രങ്ങള്‍ വരയ്ക്കുന്നവര്‍ക്കും ഈ പിഴ ബാധകമാവും.

10 വയസ്സില്‍ താഴെയുള്ള കുട്ടിയെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 100 മുതല്‍ 200 ദിനാര്‍ വരെ പിഴ ഉണ്ടാകും. കുട്ടികളെ ബാക്ക് സീറ്റിലെ കുട്ടികള്‍ക്കായുള്ള സീറ്റില്‍ ഇരുത്താതിരുന്നാലും പിഴ ബാധകമാവും. അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും പൊലീസിനും വഴി നല്‍കാതിരുന്നാല്‍ 250 മുതല്‍ 500 ദിനാര്‍ വരെ പിഴ ഈടാക്കും. കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ വാഹനത്തില്‍ നിന്ന് തല പുറത്തേക്കിട്ടാല്‍ 75 ദിനാര്‍ പിഴയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!