മക്ക – ഹജ് തീര്‍ഥാടകര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഫോട്ടോകളെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഹജിനിടെ ഫോട്ടോകളെടുക്കുന്നതുമായി ബന്ധപ്പെട്ട മര്യാദകള്‍ പാലിക്കുന്നതും മറ്റു തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുന്നതും ഒരു പരിഷ്‌കൃത സ്വഭാവമാണ്.
വിശുദ്ധ ഹറമില്‍ വെച്ച് ഫോട്ടോകളെടുക്കുമ്പോള്‍ ഒരു സ്ഥലത്ത് ദീര്‍ഘനേരം നില്‍ക്കരുത്, മറ്റു തീര്‍ഥാടകരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ത്വവാഫ് ചെയ്യുന്നവരുടെ വഴിയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.