കൊച്ചി / തിരുവനന്തപുരം – തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം നെടുമ്പാശ്ശേരിയിൽ ഇറക്കി. ദുബൈ, ദോഹ, കുവൈത്ത് എന്നി രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്.
തിരുവനന്തപുരത്ത് ഇന്ന് രാവിലെയും മഴ ശക്തമായി തുടരുകയാണ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നോ രണ്ടോ തിയ്യതികളിൽ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.