ജിദ്ദ: എയർപോർട്ടിൽ വന്നിറങ്ങുന്ന ഹാജിമാർ ബസ്സിൽ കയറുന്നതിനു മുമ്പ് തന്നെയോ, അല്ലെങ്കിൽ ബസ്സിൽ കയറിയ ഉടനെയോ, അല്ലെങ്കിൽ താമസിക്കുന്ന ബിൽഡിങ്ങിൽ എത്തിയ ഉടനെ തന്നെയോ വിവിധ മൊബൈൽ കമ്പനിയുടെ ആളുകൾ സൗജന്യ സിം നൽകാമെന്ന് പറഞ്ഞ് സമീപിച്ച് ഹാജിമാരുടെ വിരലടയാളം ശേഖരിച്ച് ശേഷം സിം നൽകാതെ കടന്നു കളയുന്നതായി പല പരാതികൾ വരുന്നുണ്ട്. ഹാജിയുടെ വിരലടയാളം സ്വീകരിച്ച ശേഷം ഹാജി അറിയാതെ ഹാജിയുടെ പേരിൽ രണ്ട് സിമ്മുകൾ എടുക്കുകയും അതിലൊന്ന് മാത്രം ഹാജിക്ക് നൽകി രണ്ടാമത്തെ സിം ഹാജിക്ക് നൽകാതെ സിം കച്ചവടക്കാർ തന്നെ കൈവശം വച്ച് കടന്ന് കളയുകയും അത് വിസ ഇഖാമ എന്നിവയില്ലാതെ സൗദിയിൽ താമസിച്ചുവരുന്ന മറ്റാളുകൾക്ക് ഉയർന്ന തുകയ്ക്ക് വിൽപ്പന നടത്തുകയും ചെയ്യുന്നതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വിൽപന നടത്തപ്പെടുന്ന സിം കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാൽ ഹാജിമാർ സിം എടുക്കുന്നതിന് തിരക്കുകൂട്ടാതെ, തങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ള ബിൽഡിങ്ങിൽ എത്തിയതിനു ശേഷം ബന്ധപ്പെട്ടവർ പറയുന്നതിന് ശേഷം മാത്രം SlM എടുക്കുന്നത് നന്നായിരിക്കും.