മദീന – പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഓരോരുത്തര്‍ക്കും അനുവദിക്കുക പത്തു മിനിറ്റ് മാത്രമാണെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. നുസുക് ആപ്പ് വഴി പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പ് റൗദ ശരീഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മറ്റുള്ളവര്‍ക്കു കൂടി അവസരം ലഭിക്കുന്നതിന് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പത്തു മിനിറ്റ് മാത്രമാണ് അനുവദിക്കുകയെന്ന് റൗദ ശരീഫ് പ്രവേശന ക്രമീകരണ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
റൗദ ശരീഫ് സിയാറത്തിന് ബുക്ക് ചെയ്യുമ്പോള്‍ ബുക്കിംഗ് കണ്‍ഫേം ചെയ്യണം. പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയത്തിന് പതിനഞ്ചു മിനിറ്റ് മുമ്പ് മസ്ജിദുന്നബവിയില്‍ റൗദ ശരീഫ് പ്രവേശനം ക്രമീകരിക്കുന്ന സോര്‍ട്ടിംഗ് ഏരിയയിലെത്തണം. അര മണിക്കൂര്‍ മുമ്പ് മസ്ജിദുന്നബവി പരിധിയിലെത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെര്‍മിറ്റിലെ ക്യു.ആര്‍ കോഡ് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നുസുക് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടില്‍ പ്രവേശിച്ച് പ്രവേശിച്ച് ക്യു.ആര്‍ കോഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ക്യു.ആര്‍ കോഡില്ലാതെ ആര്‍ക്കും റൗദ ശരീഫില്‍ പ്രവേശിക്കാന്‍ കഴിയില്ല. പെര്‍മിറ്റ് പ്രകാരമുള്ള നിശ്ചിത സമയത്ത് റൗദ ശരീഫ് സന്ദര്‍ശിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി പെര്‍മിറ്റ് റദ്ദാക്കണം. റൗദ ശരീഫ് സിയാറത്തിന് ഒരു തവണ പെര്‍മിറ്റ് ലഭിച്ച ശേഷം വീണ്ടും പെര്‍മിറ്റ് ലഭിക്കാന്‍ ഒരു വര്‍ഷം പിന്നിടണമെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.