നജ്‌റാന്‍ – നജ്‌റാന്‍ നഗരസഭക്കു കീഴിലെ വസതു നജ്‌റാന്‍ ബലദിയ ശാഖാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നിന്ന് കേടായ ഇറച്ചി ശേഖരവും പച്ചക്കറികളും നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭാധികൃതര്‍ നടത്തിയ പരിശോധനക്കിടെ ഉപയോഗശൂന്യമായ 1,782 കിലോ ഇറച്ചി റെസ്റ്റോറന്റില്‍ കണ്ടെത്തുകയായിരുന്നു.
സ്ഥാപനത്തില്‍ ശുചീകരണ നിലവാരം മോശമാണെന്നും പ്രാണികളുടെ വര്‍ധിച്ച സാന്നിധ്യമുള്ളതായും പരിശോധനയില്‍ വ്യക്തമായി. പിഴ ചുമത്തി റെസ്റ്റോറന്റ് അടപ്പിച്ച നഗരസഭാധികൃതര്‍ സ്ഥാപനത്തിനെതിരെ മറ്റു നിയമാനുസൃത നടപടികളും സ്വീകരിച്ചതായി നജ്‌റാന്‍ നഗരസഭാ വക്താവ് അബ്ദുല്ല ആലുഫാദില്‍ പറഞ്ഞു.