ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ സന്ദർശക വീസയിൽ എത്തുന്നവർ മടങ്ങേണ്ടി വരില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അബുദാബി: അശ്രദ്ധയും നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ടാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങി പോകേണ്ടി വരുന്നത്. ഏത് രാജ്യത്തെയും വിസിറ്റ് വിസ അനുവദിക്കുന്നത് ആ രാജ്യത്തെ ഹോട്ടലുകളുടെ (താമസ സൗകര്യം ഏർപ്പെടുത്തുന്നവരുടെ) ഉത്തരവാദിത്തത്തിലാണ്. യുഎഇയിൽ 30 ദിവസം മുതൽ 60 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

5000 ദിർഹം (1.3 ലക്ഷം രൂപ) അക്കൗണ്ടിൽ ഉണ്ടായിരിക്കണം, മടങ്ങിപ്പോകാനുള്ള വിമാന ടിക്കറ്റിൻ്റെ രേഖകളും ഹാജരാക്കണം, വരുന്നവരുടെ ലക്ഷ്യം തൊഴിൽ അന്വേഷണം ആകരുത്, പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം,ആരോഗ്യ ഇൻഷുറൻസ് രേഖകളും കൈവശം ഉണ്ടായിരിക്കണം, ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആ രാജ്യത്ത് അനുവദിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് പരിശോധനയിൽ കാണിച്ചിരിക്കണം .ഈ നിബന്ധനകൾ പാലിക്കാതെ വന്ന ചിലരെയാണ് കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ചതും ചിലരെ തിരിച്ചുവിട്ടതും.

യുഎഇയിൽ റസിഡൻസ് വിസ ഉള്ളവരുടെ കൂടെ സന്ദർശക വിസയിൽ വരുന്നവരെ അധികൃത രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നു .യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അനുവദിക്കുന്ന റസിഡൻസ് വിസയുള്ളവർക്കും ,യുഎസ് അനുവദിക്കുന്ന ഗ്രീൻകാർഡോ വിസിറ്റ് വിസയോ ഉള്ളവർക്ക് മാത്രമാണ് യുഎഇയിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നത്.
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഇ- വിസ അനുവദിക്കുന്നത്.
നിയമങ്ങൾ ഇങ്ങനെയാണെങ്കിലും ലോകത്തെ പ്രധാന ടൂറിസ്റ്റ് രാജ്യങ്ങളിൽ ഒന്നായ യുഎഇയിൽ ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് കർശനമായ പരിശോധനകൾ നടക്കാറില്ല.

എന്നാൽ ചില പ്രത്യേക സമയങ്ങളിൽ എമിഗ്രേഷൻ വിഭാഗം കർശന പരിശോധന നടത്തുകയും നടപടികൾ എടുക്കുകയും ചെയ്യാറുണ്ടന്ന് യുഎഇയിലെ പ്രമുഖ ട്രാവൽസ് ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.എമിഗ്രേഷൻ വിഭാഗത്തിനല്ലാതെ വിമാന കമ്പനികൾക്ക് യാത്ര രേഖകൾ പരിശോധിക്കാനുള്ള അധികാരമില്ല .എമിഗ്രേഷൻ വിഭാഗം പുറത്തുവിടുന്ന സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ വിമാന കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകാം.

വിസ അപേക്ഷ സമയത്ത് തിരികെ പോകാനുള്ള വിമാന ടിക്കറ്റിൻ്റെ രേഖകൾ ഹാജരാക്കുന്നതിനാൽ തിരിച്ചയക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം വിമാന കമ്പനികൾക്കുണ്ട് .എന്നാൽ പലപ്പോഴും ട്രാവൽ ഏജൻസികൾ ഡമ്മി ടിക്കറ്റുകൾ ഹാജരാക്കിയാണ് വിസ നേടുന്നത്. ഇത് മൂലമാണ് യാത്രക്കാർ വിമാനത്താവളങ്ങളിൽ അകപ്പെടുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!