GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി

കൊണ്ടോട്ടി : കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട്-റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്, 10.05നുള്ള കോഴിക്കോട്-അബൂദബി എക്‌സ്പ്രസ്, രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട് മസ്‌കറ്റ് എക്‌സ്പ്രസ് എന്നിവയാണ് റദാക്കിയത്. പ്രതികൂല കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ ഏറെ വൈകിയാണ് സർവീസ് നടത്തിയത്.
ദോഹ-കാലിക്കറ്റ് വിമാനം രാവിലെ വഴിതിരിച്ചുവിട്ട് മംഗലാപുരത്ത് ഇറക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടുകൂടിയാണ് ഈ വിമാനം കരിപ്പൂരിൽ തിരിച്ചെത്തിയത്. വിമാന സർവീസ് മുടങ്ങുന്നത് യാത്രക്കാരിൽ കടുത്ത പ്രതിസന്ധിയും പ്രതിഷേധവുമാണുണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!