മക്ക – വിസിറ്റ് വിസക്കാരെ ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാര്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണ്.
വിസിറ്റ് വിസ ഹജ് നിര്‍വഹിക്കാനുള്ള അനുമതിയല്ല. വിലക്കുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയിലേക്ക് പോവുകയോ മക്കയില്‍ തങ്ങുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.