ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ രാജാവിനെ കുറിച്ച് അന്വേഷിച്ച എല്ലാവരെയും കിരീടാവകാശി അഭിനന്ദിച്ചു. രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കാനും അദ്ദേഹത്തിന് നല്ല ആരോഗ്യം നല്‍കാനും സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് കിരീടാവകാശി പറഞ്ഞു.