ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും. ഇന്ന് രാവിലെയാണ് സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.