ജിദ്ദ – പരിശോധനാ ഫലങ്ങള്‍ ഗുണഭോക്താവിനെ അറിയിച്ച് 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം ഗുണഭോക്താവിന് അതേ കുറിച്ച് പരാതി നല്‍കാവുന്നതാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മുഴുവന്‍ നിയമ ലംഘനങ്ങളെയും കുറിച്ച് 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതികള്‍ നല്‍കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.