റിയാദ്- പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.