റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവ ഉണ്ടാകും.
റിയാദ് പ്രവിശ്യയിലും നേരിയതോതിൽ മിതമായതോ ആയ മഴ ലഭിക്കും, ഇത് വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും പൊട്ടിക്കാറ്റിനും ഇടയാക്കും.
കൂടാതെ, ജിസാൻ, അസീർ, അൽ ബഹ മേഖലകളിൽ സാമാന്യം ശക്തമായ മഴയും മദീന, ഹായിൽ, ഖസീം പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.
സുരക്ഷ ഉറപ്പാക്കാൻ പൊതു ജനങ്ങൾ ഇത്തരം പ്രതികൂല കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.