കുവൈത്ത്: കുവൈത്ത്-കൊച്ചി യാത്രക്കാർക്ക് സന്തോഷ വാർത്ത. നേരിട്ടുള്ള നാലാമത്തെ വിമാനം ജൂൺ മുതൽ ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ജൂൺ രണ്ടു മുതൽ നേരിട്ട് സർവീസ് ആരംഭിക്കുന്നത്. നിലവിൽ കുവൈത്ത് എയർവേയ്സ്, ജസീറ, ഇൻഡിഗോ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
ആഴ്ചയിൽ മൂന്ന് സർവ്വീസാണ് ഇപ്പോൾ ഷെഡ്യൂൽ ചെയ്തിരിക്കുന്നത്. കൊച്ചി-കുവൈത്ത് സെക്ടറിൽ സർവ്വീസ് നടത്തുന്ന ദിവസവും സയമം : Sunday 8.45 pm-11.30 pm, Monday 10.15 pm-1.00 am, Wednesday 8.45 pm-11.30 pm. കുവൈത്ത്- കൊച്ചി ദിവസവും സമയവും : Monday 12.30 am-8.15 am, Tuesday 2.00 am-9.45 am, Thursday 12.30 am-8.15 am.