ജിദ്ദ- സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൻ്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് കായികമന്ത്രി ബന്ധപ്പെട്ടവർക്ക് കത്തയച്ചു.
ചില ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ പ്രാർത്ഥന സമയം കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടത് തികച്ചും അസ്വീകാര്യമാണെന്നും ബന്ധപ്പെട്ടവർ ആവർത്തിക്കരുതെന്നും കത്തിൽ നിർദ്ദേശിച്ചു.