ജിദ്ദ- ജിദ്ദ മുനിസിപ്പാലിറ്റി, സകാത്ത്, നികുതി, കസ്റ്റംസ്, ഫീൽഡ് കൺട്രോൾ അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ റെയ്ഡിൽ 30 ടൺ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അൽ ഖുംറ ഏരിയയിലെ ഗോഡൗണിലാണ് പരിശോധന നടത്തിയത്.
ഇവിടെനിന്ന് കാലഹരണപ്പെട്ട വസ്തുക്കളും നിർമ്മാണ സാമഗ്രികളും ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ പുകയില ഉൽപന്നങ്ങളും പിടികൂടി. വിൽപ്പനക്കായി പെട്ടികളിൽ സൂക്ഷിച്ചുവെച്ചയും പിടികൂടിയവയിലുണ്ട്. കാലഹരണപ്പെട്ട 13,000 കിലോഗ്രാം തംബാക്ക് കണ്ടെത്തി.
