കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി പ്രവാസികൾക്ക് 2024 ഡിസംബർ 30 വരെ നീട്ടി. കുവൈത്തികൾക്ക് സെപ്തംബർ 30 വരെയും നീട്ടിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് അതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് ഫിംഗർപ്രിൻ്റ് പ്രക്രിയ ലഘൂകരിക്കാനും വേഗത്തിലാക്കാനുമാണ് മന്ത്രി ഈ തീരുമാനമെടുത്തത്. ‘സഹേൽ’ ആപ്ലിക്കേഷൻ, ‘മെറ്റാ’ പ്ലാറ്റ്‌ഫോം എന്നീ വഴികളിലൂടെ അപ്പോയിൻ്റ്‌മെൻ്റുകൾ നടത്താവുന്നതാണ്. നിയുക്ത കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരോട് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.