GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത പ്രവാസികളോട് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരത

ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത പ്രവാസികളോട് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരത. ഇന്ന്(ശനി മെയ് 11 )ഉച്ചക്ക് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത 60 പേരുടെ യാത്ര മുടങ്ങി. ഇന്ന് തിരിക്കുന്ന വിമാനത്തിൽ ഇവർക്ക് ടിക്കറ്റ് നല്കിയിരുന്നെങ്കിലും കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി.

എയർ ഇന്ത്യ എക്സ്പ്രസിന്റെ സമരത്തെ തുടർന്ന് എട്ട്, ഒമ്പത് തിയതികളിലെ വിമാന സർവീസ് മുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് യാത്ര താറുമാറാകുന്നത്. ഇന്ന് ഭൂരിഭാഗം ഉംറ തീർത്ഥാകരെയുമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്. ഇന്നലെ വരെ ഇന്നത്തെ യാത്രക്ക് ടിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നു. എന്നാൽ യാത്രയ്ക്കായി വിമാനതാവളത്തിൽ എത്തിയവരോട് യാത്ര ചെയ്യാനാകില്ലെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്. ഇവരെ അടുത്ത ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!