മക്ക: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യൻ പൗരന്മാരായ രണ്ടു പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മക്ക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.
മക്കയിലും മദീനയിലും ഹജ് തീർത്ഥാടകർക്ക് താമസസൗകര്യം ലഭ്യമാണ് എന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.