റിയാദ്- കുട്ടികളെ പരസ്യ ഉപകരണങ്ങളാക്കരുതെന്നും അത്തരം പ്രവണത തുടര്‍ന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ അറിയിച്ചു. പരസ്യങ്ങള്‍ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കണം. കുട്ടികളെ മോശമായ രീതിയില്‍ പരസ്യങ്ങളില്‍ ചൂഷണം ചെയ്യുന്നത് അവരെ ദോഷകരമായി ബാധിക്കും. അവരെ സംരക്ഷിക്കല്‍ പൊതുകടമയാണ്. അത്തരം നിയമലംഘനങ്ങള്‍ കാണുന്നവര്‍ അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.