തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങൾ റദ്ദാക്കി.
നെടുമ്പാശ്ശേരിയിൽനിന്ന് ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
മുന്നറിയിപ്പിലാതെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. രണ്ടു മണിക്കൂർ മുമ്പ് മാത്രമാണ് യാത്രക്കാരെ വിവരം അറിയിച്ചത്. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണ് സർവീസ് മുടക്കത്തിന് കാരണം.
