ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി രാജ്യത്തേക്ക് 27 കിലോഗ്രാം കൊക്കെയ്ൻ കടത്താനുള്ള ശ്രമം തകർത്തു.
പോർട്ടിൽ എത്തിയ കണ്ടെയ്‌നറുകളിലൊന്നിൽ നടത്തിയ പരിശോധനയിലായിരുന്നു എയർ കണ്ടീഷനിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയത്. തുടർന്ന് നടന്ന് നീക്കത്തിൽ ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
അതേ സമയം രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഓർമ്മിപ്പിച്ചു.
സുരക്ഷാ റിപ്പോർട്ടിംഗിനായി നിയുക്തമാക്കിയ നമ്പറിൽ (1910) അല്ലെങ്കിൽ ഇ-മെയിൽ (1910@zatca.gov.sa) വഴി ആശയവിനിമയം നടത്തി, സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഭാഗമാകണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുകയും റിപ്പോർട്ട് രഹസ്യമാക്കി വെക്കുകയും ചെയ്യും.
ജിദ്ദ പോർട്ടിൽ മയക്ക് മരുന്ന് കടത്ത് ശ്രമം തകർക്കുന്ന വീഡിയോ കാണാം.