റിയാദ്- റിയാദില്‍ സിഗ്നലുകളിലും മാളുകളിലും കാര്‍പാര്‍ക്കിംഗുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി യാചകര്‍ പോലീസ് പിടിയിലായി. സിഗ്നലില്‍ വെള്ളക്കുപ്പികള്‍ വിറ്റ് പരോക്ഷമായി യാചന നടത്തിയ ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്യുന്ന വീഡിയ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
സിഗ്നലില്‍ നിന്ന് ഒരു ബംഗ്ലാദേശി വനിതയെയും പെട്രോള്‍ പമ്പില്‍ അത്തര്‍ വില്‍ക്കുന്ന ഒരു യമനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യാചനയെ നിരുത്സാഹപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പോലീസ് പറഞ്ഞു.
