GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് നാളെ മുതൽ
നിയന്ത്രണം

മക്ക: വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മെയ് 4 ശനിയാഴ്ച മുതൽ
നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

ഹജ്ജ് പെർമിറ്റ്‌, ഉംറ പെർമിറ്റ്‌, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ – ശനി – മുതൽ ചെക്ക് പോയിന്റിൽ  തടയും. വാഹനങ്ങൾ തിരിച്ചയക്കും.

അതേ സമയം, ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു.

അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല.

ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റസിഡൻസി ഉടമകൾ, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റുകൾ നൽകാൻ “അബ്ഷിർ ഇൻഡിവിജുവൽ” പ്ലാറ്റ്ഫോം അനുവദിക്കുന്നു.

മുഖീം ഇലക്‌ട്രോണിക് പോർട്ടലിലൂടെ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും, സീസണൽ വർക്ക് വിസയുള്ളവർക്കും, അജീർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കരാറുകാർക്കും,  പ്രവേശന പെർമിറ്റ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!