GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ കൈക്കൂലി, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ അഴിമതി കേസുകളിൽ 166 പെർ അറസ്റ്റിൽ

ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 166 ഉദ്യോഗസ്ഥരെ ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ആകെ 268 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 166 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ആഭ്യന്തര, പ്രതിരോധ, നാഷണല്‍ ഗാര്‍ഡ്, നീതിന്യായ, ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന, മുനിസിപ്പല്‍ മന്ത്രാലയ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!