ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നവര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ ലഭിക്കില്ലെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. അപേക്ഷകന്റെ പേരില്‍ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടെങ്കില്‍ നേരത്തെ ലഭിച്ച വിസകള്‍ റദ്ദാക്കാനും സാധിക്കില്ലെന്ന് മുസാനിദ് പ്രോഗ്രാം പറഞ്ഞു.