ജിദ്ദ – വികലാംഗരുടെ പരിചരണത്തിന് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. മറ്റു വിഭാഗം ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒരാളില്‍ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. വികലാംഗരുടെ പരിചരണത്തിന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന വിസകള്‍ക്ക് ഫീസ് ഈടാക്കുന്നില്ല. വികലാംഗരുടെ പരിചരണത്തിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആദ്യ വിസ അനുവദിക്കുന്നതിന് സാമ്പത്തിക ശേഷി വ്യവസ്ഥ ബാധകമല്ല. ഇതിന് വൈകല്യത്തിന്റെ ഇനത്തിനനുസരിച്ച് സാമൂഹിക സുരക്ഷാ സംവിധാനത്തിനു കീഴിലെ പ്രത്യേക മെഡിക്കല്‍ സംഘം നല്‍കുന്ന അനുമതി പത്രം മാത്രം മതി.