ഉംറ തീർത്ഥാടകർക്ക് ഇനി ഹറമിലെ തിരക്കൊഴിവുള്ള സ്ഥലങ്ങൾ അറിയാൻ സാധിക്കും ; പുതിയ സേവനങ്ങളുമായി പരിഷ്കരിച്ച് നുസുക് ആപ്പ്
മക്ക – പരിഷ്‌കരിച്ച നുസുക് ആപ്പില്‍ ഇപ്പോള്‍ പത്തു സേവനങ്ങള്‍ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ സേവനങ്ങളും സവിശേഷതകളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ യാത്രകള്‍ക്കുള്ള ആസൂത്രണത്തിന്റെയും തയാറെടുപ്പിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നുസുക് ആപ്പ് തീര്‍ഥാടകരെ പ്രാപ്തരാക്കുന്നു. ഹജ്, ഉംറ, റൗദ ശരീഫ് സന്ദര്‍ശന പെര്‍മിറ്റുകള്‍, ഹറമില്‍ നമസ്‌കാര സ്ഥലങ്ങളിലെ തിരക്കും ഒഴിവുള്ള സ്ഥലങ്ങളും അറിയല്‍, നമസ്‌കാര സമയങ്ങളും ഖിബ്‌ല ദിശയും അറിയല്‍, വിശുദ്ധ ഹറമില്‍ നിന്നുള്ള ജുമുഅ ഖുതുബയുടെ തല്‍ക്ഷണ സംപ്രേക്ഷണം, ത്വവാഫ്, സഅ്‌യ് […]