ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; എല്ലാ ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല നാളെ റമദാൻ 30 പൂർത്തിയാവും. ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കും.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയില്‍ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് ഈദ് നിസ്‌കാരം  

റിയാദ്: സഊദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരസമയം പ്രഖ്യാപിച്ചു. മതകാര്യമന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് ആണ് സമയം അറിയിച്ചത്. സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് ഈദുല്‍ ഫിത്വര്‍ നിസ്കാരം നടക്കുക. ഓരോ പ്രദേശത്തെയും സൂര്യോദയം കഴിഞ്ഞ് 15 മിനുട്ട് പിന്നിട്ടാൽ നിസ്കാര സമയം ആയിരിക്കുമെന്ന് നേരത്തെ തന്നെ ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയിലെ വിവിധ സ്ഥലങ്ങളിലെ  സൂര്യോദയ സമയം : മക്ക: 6:07 ജിദ്ദ : 6:10 മദീന : 6:06 യാമ്പു: […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യു.എ.ഇയിലെ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പുറത്തിറക്കി അബൂദാബി അധികൃതർ

അബൂദബി: എമിറേറ്റിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പുറത്തിറക്കി അബൂദബി അധികൃതർ. ഡിപ്പാർട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (ഡി.എം.ടി) ആണ് ഭരണപരമായ നിബന്ധനകൾ പുറത്തിറക്കിയത്. ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗം, നിയന്ത്രണം, നിരീക്ഷണം എന്നിവ ഉറപ്പാക്കുകയാണ് പുതിയ നിബന്ധനകളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.ഡ്രോണുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളും നടപടിക്രമങ്ങളും മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും എമിറേറ്റിനെ ഡ്രോൺ വ്യവസായത്തിന്‍റെ കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം. അതോടൊപ്പം സ്മാർട്ട് ഗതാഗതം മെച്ചപ്പെടുത്താനും വ്യോമ മേഖലയിലെ നവീകരണത്തിനും ഡ്രോൺ മേഖലയിൽ നിക്ഷേപം ആകർഷിക്കാനുമാണ് ശ്രമം. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിൽ യു.എ.ഇയിൽ സൗജന്യ പാര്‍ക്കിങ്

അബൂദബി: ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിൽ എമിറേറ്റിൽ സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 14 വരെയുള്ള സേവന സമയവും കേന്ദ്രം വ്യക്തമാക്കി. അവധി ദിനങ്ങളില്‍ പാര്‍ക്കിങ്ങും ടോള്‍ ഗേറ്റുകളും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ അവധി ദിവസം അടച്ചിടും. സംയോജിത ഗതാഗത കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് വഴിയും ദര്‍ബ് വെബ്‌സൈറ്റും ആപ്പുകളും മുഖേനയോ താം പ്ലാറ്റ്‌ഫോം മുഖേനയോ സര്‍ക്കാറിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധം

ഫിത്ർ സകാത്ത് പണമായി നൽകൽ അനുവദനീയമല്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും സൗദി ഉന്നത പണ്ഡിത സമിതി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആൽ ശൈഖ് ഉറപ്പിച്ച് പറഞ്ഞു. ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധമാണ്. അവർ ഭക്ഷ്യവസ്തുവായിരുന്നു ഫിത്ർ സകാത്തായി നൽകിയിരുന്നത്. ഗോതമ്പ്, അരി, ഉണക്കമുന്തിരി, തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തിൽ നിന്നാണ് സകാത്ത് അൽ-ഫിത്തർ നൽകുന്നത്. റമളാൻ അവസാനം സൂര്യാസ്തമയം കണ്ടുമുട്ടുന്ന സ്ഥലത്ത് മുസ്ലിമിന് അത് നിർബന്ധമാണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ മക്കയിലെത്തി.

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിൽ നിന്ന് മക്കയിലെത്തി. വിശുദ്ധ റമളാനിലെ അവസാന ദിന രാത്രങ്ങൾ രാജകുമാരൻ മക്കയിൽ ചെലവഴിക്കും. പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്,  പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്,,  പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല എന്നിവരോടൊപ്പമാണ് എം ബി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമളാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ്: റമളാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ് ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. സാധിക്കുന്നവരെല്ലം ഈ സദുദ്യമത്തിൽ ഭാഗമായി നന്മയിലും ഭക്തിയിലും സഹകരിക്കുന്നവർക്കുള്ള പ്രതിഫലം ലഭിക്കാൻ ഉത്സാഹിക്കണം എന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു. അതേ സമയം ഗോള ശാസ്ത്ര നിരിക്ഷണ പ്രകാരം തിങ്കളാഴ്ച സൗദിയിൽ മാസപ്പിറവി ദർശിക്കാൻ സാധ്യത ഇല്ല. നോമ്പ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആയിരം മാസത്തേക്കാള്‍ പുണ്യംനിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ഇരു ഹറമുകളും ജനസാഗരങ്ങളായി

മക്ക – ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ജനസാഗരങ്ങളായി. വിശുദ്ധ ഹറമില്‍ തഹജ്ജുദ് (പാതിരാ) നമസ്‌കാരത്തില്‍ പങ്കെടുത്ത വിശ്വാസികളുടെ നിരകള്‍ ഹറമില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരേക്ക് നീണ്ടു. തഹജ്ജുദ് നമസ്‌കാരത്തില്‍ 25 ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തതായാണ് കണക്ക്. ഹറമിന്റെ നിലകളും ടെറസ്സും മുറ്റവും മൂന്നാം സൗദി വികസന ഭാഗവും അണ്ടര്‍ ഗ്രൗണ്ടും വളരെ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഹറമിനു സമീപമുള്ള മുഴുവന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഏപ്രിൽ 18ന് ശേഷം രേഖപ്പെടുത്തുന്ന ട്രാഫിക് പിഴകൾക്ക് 25% ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾക്ക് വലിയ തോതിൽ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിലെ പിഴകളെല്ലാം ആറ് മാസത്തിനുള്ളിൽ അടച്ചു തീർക്കണം. ഓരോ പിഴകളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു

ജിദ്ദ: സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു. 582 കാറുകൾ പിടിച്ചെടുത്തതായും സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റമദാൻ 17 മുതൽ 23 വരെയുള്ള കാലയളവിലാണ് ഇത്രയും വ്യാജ ടാക്സികൾ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുബന്ധ വകുപ്പുകളുടെയും സഹകരണത്തോടെ ഗതാഗതഅതോറിറ്റി നടത്തുന്ന തീവ്ര നിരീക്ഷണ കാമ്പയിന്റെ ഭാഗമായാണിത്. വിമാനത്താവളങ്ങളിൽ നിയമാനുസൃത ഗതാഗത സൗകര്യം യാത്രക്കാർക്ക് ഒരുക്കുക, അനധികൃത ടാക്സികളെ ഒഴിവാക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി

ജിദ്ദ – തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും വഴക്കവും വര്‍ധിപ്പിക്കാനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒളിച്ചോടുന്നതിനാലും മറ്റും ഗാര്‍ഹിക തൊഴിലാളി ജോലിക്ക് ഹാജരാകാത്ത പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതമാക്കുകയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നാലു തരം ട്രാഫിക് പിഴകൾ രാജകാരുണ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ആനുകൂല്യത്തില്‍ നിന്ന് ഒഴിവാണ്

റിയാദ്- ട്രാഫിക് പിഴകള്‍ കുമിഞ്ഞുകൂടി അടക്കാന്‍ കഴിയാത്തവര്‍ക്ക് സൗദിയില്‍ രാജകാരുണ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ആനുകൂല്യത്തില്‍ ഏതാനും പിഴകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക് മന്‍സൂര്‍ അല്‍ശുക്‌റ അറിയിച്ചു. പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകളാണ് ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയത്. റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കമുളള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കിലോമീറ്ററിനപ്പുറം അധിക വേഗതയില്‍ വാഹനമോടിക്കല്‍, 140 കിലോമീറ്റര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രാലയം

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരം ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക. ധനകാര്യ മന്ത്രാലയത്തിൻ്റെയും സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക. ഇത് ആക്റ്റീവ് ആയി ആറ് മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താവ് തന്റെ മേൽ കുമിഞ്ഞ് കൂടിയ പിഴകൾ അടക്കാൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു;അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

അബുദാബി: യുഎഇയിൽ ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു. പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും. ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടി. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ഒരാഴ്ച മുൻപ് ദുബായിൽനിന്ന് കൊച്ചിയിലേക്ക് 400 ദി‍ർഹത്തിന് (9096 രൂപ) കിട്ടിയിരുന്ന വൺവേ ടിക്കറ്റിന് ഇപ്പോൾ 1200 ദിർഹത്തിന് (27,289 രൂപ) മുകളിലായി. അവശേഷിക്കുന്ന സീറ്റിലെ നിരക്ക് അനുനിമിഷം ഉയരുകയാണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വാഴക്കൃഷി വൻ വിജയകരം ; കൂടുതൽ വാഴ ത്തൈകൾ ഉൽപാദിപ്പിക്കുമെന്ന് കൃഷി മന്ത്രാലയം

ജിസാൻ- മരുഭൂമിയിൽ വിവിധിയിനം വാഴക്കൃഷികളുമായി സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. ടിഷ്യു കൾച്ചർ വഴിയും രാജ്യത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി വാഴ ഇനങ്ങളുടെ പ്രചരണത്തിലൂടെയും വാഴത്തൈകളുടെ ഉത്പാദനം കാര്യക്ഷമമാക്കും. പ്രാദേശികമായി വാഴത്തൈകൾ ഉൽപ്പാദിപ്പിക്കും. ജിസാനിലാണ് വാഴക്കൃഷി കൂടുതൽ വ്യാപകമാക്കുന്നത്. വാഴക്കൃഷി പ്രാദേശികവത്കരിക്കുന്നതിലൂടെ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ജി.ഡി.പിയുടെ വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. ഇതുവഴി സുസ്ഥിര വികസനം കൈവരിക്കാനുമാകം. സുസ്ഥിര കൃഷിയിലും ഭക്ഷ്യസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സൗദി വിഷൻ 2030-നെ പിന്തുണക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന്റെ […]

error: Content is protected !!