ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച മുതൽ മാറിക്കയറേണ്ടതില്ല

ദുബൈ: മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച മുതൽ മാറിക്കയറേണ്ടതില്ല. ട്രെയിനുകൾക്ക് യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും എക്സ്പോ 2020 ഭാഗത്തേക്കും വ്യത്യസ്ത സർവിസുകളുണ്ടാകും. ഇബ്ൻ ബത്തൂത്ത വഴി യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക്, യു.എ.ഇ എക്സ്ചേഞ്ചിലേക്ക് നേരിട്ടും ദ ഗാർഡൻസ് വഴി എക്സ്പോ 2020ലേക്ക് യാത്ര ചെയ്യേണ്ടവർക്ക് നേരിട്ടും സർവിസുകളുണ്ടാകും. ജബൽ അലി സ്റ്റേഷനിൽ ‘വൈ’ ജങ്ഷൻ രൂപപ്പെടുത്തിയാണ് യാത്ര എളുപ്പമാക്കിയിരിക്കുന്നത്. മെട്രോയുടെ റെഡ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്ന കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ്

ജിദ്ദ: വീടുകളിലെയും വിശ്രമകേന്ദ്രങ്ങളിലെയും നീന്തൽക്കുളങ്ങളിലെ അപകടങ്ങളെക്കുറിച്ച് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. പെരുന്നാൾ അവധിയിൽ താമസക്കാരും പൗരന്മാരും പതിവായി എത്തുന്ന നീന്തൽക്കുളങ്ങിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ലൈഫ് ജാക്കറ്റുകൾ, സ്ലിപ്പ് അല്ലാത്ത ഫ്ലോറിങ് തുടങ്ങിയ സുരക്ഷ നൽകണം. കുട്ടികളെ നീന്തൽക്കുളങ്ങളിൽ ഒറ്റക്ക് വിടരുത്. ഒറ്റക്ക് അകത്ത് കടക്കാതിരിക്കാൻ വേലി കെട്ടണം. ആളുകൾക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാൻ കുളത്തിന്റെ കോണുകളിൽ അടിയിലേക്ക് പടികൾ സ്ഥാപിക്കണം. ഏതെങ്കിലും വസ്തു കുളത്തിൽ വീഴുമ്പോൾ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം

കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം. ഏപ്രിൽ14, മെയ് 17 തീയതികളിലെ കൊച്ചി സർവിസുകൾ റദ്ദാക്കി. തൊട്ടടുത്ത ദിവസങ്ങളിലെ കൊച്ചി കുവൈത്ത് ഷെഡ്യൂളുകളിലും മാറ്റമുണ്ട്. സർവിസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് വൈകീട്ട് 6.40നാണ് വിമാനം പുറപ്പെട്ടിരുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യത

റിയാദ് – അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, റിയാദിന്റെ കിഴക്ക് ഭാഗം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാവ്യതിയാനമുണ്ടാകും. റിയാദ്, ഹായില്‍, അല്‍ഖസീം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റുണ്ടാകും. അദ്ദേഹം പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു

അൽഖോബാർ: സൗദിയുടെ വടക്കൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു. അൽ-ഉവൈഖില ഗവർണറേറ്റിൽനിന്ന് 20 കിലോമീറ്റർ കിഴക്കായി അൽ-ദുവൈദ് എന്ന പുരാവസ്തു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് 137.5 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട് . ഏഴ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ മസ്ജിദിന്റെ വാസ്തുവിദ്യ കളിമൺ നിർമാണ സാങ്കേതികതകൾ ഉൾക്കൊള്ളുന്ന നജ്ദി ശൈലിയാൽ സമ്പന്നമാണ്. പ്രാദേശിക പരിസ്ഥിതിയെയും ചൂടുള്ള മരുഭൂമിയിലെ കാലാവസ്ഥയെയും നേരിടാൻ പ്രകൃതിദത്ത വസ്തുക്കക്കൾ ഉപയോഗിച്ചാണ് പള്ളി നിർമിച്ചിരിക്കുന്നത്. മസ്ജിദ് ഭിത്തികളുടെ തെക്ക് ഭാഗത്ത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി. ഈ വരുന്ന 18 ആം തീയതി മുതൽ ആണ് ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രാബല്യത്തിൽ വരിക. അതേ സമയം ട്രാഫിക് പിഴകളിലെ ഇളവ് സംബന്ധിച്ച് മുറൂർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. അവ താഴെ കൊടുക്കുന്നു. പിഴകളിൽ നിന്ന് ഇളവ് നേടാൻ ഏതെങ്കിലും  സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആസ്ഥാനം സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല. ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും […]

KERELA SAUDI ARABIA - സൗദി അറേബ്യ

റമദാനില്‍ ഉംറ നിര്‍വഹിച്ചത് മൂന്നു കോടിയിലേറെ പേര്‍

മക്ക – വിശുദ്ധ ഹറമില്‍ നിയോഗിക്കപ്പെട്ടിരുന്ന സുരക്ഷാ സൈനികര്‍ ഉംറ സീസണ്‍ അവസാനിച്ചതോടെ ആഹ്ലാദത്തോടെ സ്വന്തം ക്യാമ്പുകളിലേക്കും വകുപ്പുകളിലേക്കും മടങ്ങി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഹറമില്‍ നിന്ന് സുരക്ഷാ സൈനികര്‍ മടങ്ങിയത്. ആഹ്ലാദം പ്രകടിപ്പിച്ച് സുരക്ഷാ സൈനികര്‍ കൂട്ടത്തോടെ ഹറമില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തവണത്തെ ഉംറ സീസണ്‍ വലിയ വിജയമായിരുന്നെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മക്ക – വിശുദ്ധ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തായിഫിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക് ആളുകൾ ഒഴുകിയെത്തി. കാഴ്ചയിലെ സൗന്ദര്യത്തിന് പുറമെ തണുപ്പിന്റെ കോടയണിഞ്ഞും തായിഫ് സഞ്ചാരികളെ മാടിവിളിച്ചു. മേഘങ്ങളെ ആലിംഗനം ചെയ്യുന്ന പർവതങ്ങളിലും പീഠഭൂമികളിലും സന്ദർശകർ ഒഴുകിയെത്തി. തായിഫിലെ ഇടതൂർന്ന വനങ്ങളിൽ, മരങ്ങളുടെ തണലിൽ, വറ്റാത്ത ഉറവകൾക്കടുത്തെല്ലാം സഞ്ചാരികളെത്തി. സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ജലസ്രോതസുകൾക്കടുത്തെല്ലാം ആളുകൾ കൂട്ടംകൂടി നിന്നു. പരസ്പരം അഭിനന്ദനങ്ങളും സമ്മാനങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മദീന നഗരിയില്‍ പതിവ് ബസ് സര്‍വീസുകൾ പുനരാരംഭിച്ചു

മദീന – പ്രവാചക നഗരിയില്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആറു റൂട്ടുകളില്‍ 102 ബസ് സ്റ്റേഷനുകള്‍ വഴിയാണ് പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്‍-മസ്ജിദുന്നബവി റൂട്ടില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയും മദീന എയര്‍പോര്‍ട്ട്-മസ്ജിദുന്നബവി റൂട്ടില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകളുണ്ട്. ഈ റൂട്ടുകള്‍ക്കു പുറമെ തൈബ യൂനിവേഴ്‌സിറ്റി-അല്‍ആലിയ, അല്‍മീഖാത്ത്-അല്‍ഖാലിദിയ, അല്‍ഖസ്‌വാ-സയ്യിദുശ്ശുഹദാ, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്-അല്‍ആലിയ റൂട്ടുകളിലും പതിവ് ബസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി

ജിദ്ദ-സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി. 1200 വാഹനങ്ങൾ പിടികൂടി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനതാവളത്തിൽ നിയമലംഘകരുടെ എണ്ണം 38 ശതമാനമാണ്. റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 30%, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ 30% എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ തോത്. കിംഗ് ഫഹദ് എയർപോർട്ടിൽ 15 ശതമാനം, ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ 12 ശതമാനം, തായിഫ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ റമദാനിൽ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍

ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ ഹറമില്‍ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍. ഇത്തവണത്തെ റമദാന്‍ സീസണ്‍ പ്രവര്‍ത്തന പദ്ധതി വിജയകരമായിരുന്നെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം റമദാന്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനില്‍ ഹറമൈന്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 22 ശതമാനം തോതില്‍ ഉയര്‍ന്നു. റമദാനില്‍ 2,842 ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയത്. ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 12 ശതമാനം തോതില്‍ വര്‍ധിച്ചു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്

മക്ക – സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്. റിയാദാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക അഞ്ചാം സ്ഥാനത്തും ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ 52-ാം സ്ഥാനത്താണെന്നും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐ.എം.ഡി) പുറത്തിറക്കിയ സൂചിക വ്യക്തമാക്കുന്നു. മക്ക നിവാസികളുടെയും സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രതിഫലിക്കുന്ന നിലക്ക് ആഗോള തലത്തില്‍ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള മക്കയുടെ സുസജ്ജതയാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപത്തിനും അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്. പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥങ്ങള്‍ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ഐക്യം, രഞ്ജിപ്പ്, ഇരു ഹറമുകള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദരവ് എന്നിവ അടക്കം സൗദി അറേബ്യക്കു മേല്‍ സര്‍വശക്തന്‍ നിരവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. വിശുദ്ധ റമദാനില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് […]

KERELA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കേരളത്തിൽ നാളെ പെരുന്നാൾ

കോഴിക്കോട്- മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ഈ ദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വായനക്കാർക്ക് ദ മലയാളം ന്യൂസിൻ്റെ ആശംസകൾ

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക ഹറമിൽ പെരുന്നാൾ നിസ്കാരം രാവിലെ 6:20ന്, മദീന ഹറമിൽ 6:19നും

മക്ക- മക്കയിലെ വിശുദ്ധ ഹറമിൽ നാളെ(ബുധൻ)ഈദുൽ ഫിത്വർ നമസ്കാരത്തിനും പ്രഭാഷണത്തിനും ശൈഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും. രാവിലെ 6.20നാണ് മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ നമസ്കാരം. മദീനയിലെ മസ്ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫി ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും. 6:19-നാണ് മസ്ജിദുനബവിയിലെ നമസ്കാരം.

error: Content is protected !!