ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നൽകിയാൽ അറസ്റ്റിൽ

റിയാദ് – പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകളാണ് താൽകാലികമായി റദ്ദാക്കിയത്. യു.എ.ഇയിൽ കനത്ത മഴയും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാൽ, വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ വിമാന അധികൃതർ അറിയിച്ചിട്ടില്ല. വിമാനം വൈകി യാത്ര പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ; കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബൈ സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ്, കൊച്ചി-ദോഹ സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും. ഇന്നലെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദുബായിൽ നിന്ന് ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ കനത്ത മഴ കാരണം താൽക്കാലികമായി നിർത്തിവെച്ചു

അബുദാബി: യുഎഇയിൽ ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കും, അജ്മാനിലേക്കും, അബുദാബിയിലേക്കും ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് നിർത്തിവെച്ചതായി ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഇന്ന് ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സർവീസ് തടസ്സം നേരിട്ടിരുന്നു. ONPASSIVE സ്റ്റേഷനിൽ ആണ് മെട്രോ സർവീസ് തടസ്സപ്പെട്ടത്. ഇവിടങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ബസ് സർവീസ് ഏർപ്പെടുത്തിയതായും ആർടിഎ നേരത്തെ അറിയിച്ചിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി

ദുബായ് – കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞ റണ്‍വേക്കു സമീപം വിമാനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വരികയായിരുന്ന വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെടുന്നതു വരെ എയര്‍പോര്‍ട്ട് പൂര്‍ണമായും അടച്ചിട്ടു. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എ.ഇയിലും ഒമാനിലും ബഹ്‌റൈനിലും പേമാരി കോരിച്ചൊരിഞ്ഞു. ഒമാനില്‍ ദഫാറും അല്‍വുസ്തയും ഒഴികെയുള്ള മുഴുവന്‍ ഗവര്‍ണറേറ്റുകളിലും സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച വരെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനം

ജിദ്ദ – സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ തീരുമാനിച്ചു. ഏപ്രില്‍ 30 നു മുമ്പായി മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 30 നു ശേഷം രജിസ്റ്റര്‍ ചെയ്യാതെ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. മീഡിയ പ്രൊഫഷന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകരുടെ ഡാറ്റ രേഖപ്പെടുത്താനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ കിഴക്കൻ പ്രവിശൃയിൽ ശക്തമായ കാറ്റും മഴയും; ഇന്നലെ തുടങ്ങിയ മഴക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല

ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ ദാമാമിലും പരിസര പ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ തുടങ്ങിയ മഴക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. കാറ്റ് ആഞ്ഞ് വീശുന്നതിനാല്‍ പലയിടങ്ങളിലും വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നിലംപതിക്കുകയും കൂടാതെ റോഡുകളിലെ വെള്ളക്കെട്ടുകളും കാരണം ഗതാഗതം മണിക്കൂറുകളോളം സതംഭിച്ചു. ഖഫ്ജി, അല്‍ ഹസ്സ, ജുബൈല്‍ എന്നിവിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലോടും കൂടി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസം ഇത് തുടരുമെന്നാണ് കാലവാസ്ഥ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രാഫിക്  നിയലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളില്‍ ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല

ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെയ്‌മെന്റ് സംവിധാനമായ സദ്ദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലത്ത് പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അടച്ചുനല്‍കുമെന്ന് വാദിക്കുന്ന ലിങ്കുകള്‍ക്കും ടെലിഫോണ്‍ കോളുകള്‍ക്കുമെതിരെ ട്രാഫിക് ഡയറക്ടറേറ്റ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ വിസ കാലാവധിയിൽ മാറ്റം; ഉംറക്കാർ ദുൽഖഅദ് 29 ഓട് കൂടി രാജ്യം വിട്ടാൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർ ദുൽഖഅദ് 15  (മെയ് 23)  ഓട് കൂടെ സൗദി വിടണമെന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ മറുപടിയിൽ മാറ്റം. സൗദി വിടേണ്ട അവസാന സമയ പരിധി സംബന്ധിച്ച് ഇന്ന് മന്ത്രാലയം നൽകിയ മറുപടിയിൽ ഉംറക്കാർ ദുൽഖഅദ് 29 ഓട് കൂടെ (ജൂൺ 6) സൗദി വിടണം എന്നാണ് അറിയിച്ചിട്ടുള്ളത്. സൗദിയിൽ പ്രവേശിച്ച് 3 മാസം അല്ലെങ്കിൽ ദുൽ ഖഅദ് 29 (ജൂൺ 6) , ഇതിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇൻഷുറൻസ് മേഖലയിൽ സൗദിവൽക്കരണം; ഇന്ന് മുതൽ പ്രാബല്യത്തിൽ

ജിദ്ദ – ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് സെയില്‍സ് മേഖലാ സൗദിവല്‍ക്കരണം ഇന്നു (തിങ്കള്‍) പ്രാബല്യത്തില്‍വന്നു. ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദികള്‍ക്ക് പിന്തുണ നല്‍കാനും ശ്രമിച്ചാണ് ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ ഇന്‍ഷുറന്‍സ് അതോറിറ്റി സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിദേശത്തായിരിക്കെ കാലാവധി അവസാനിച്ച ഇഖാമ  പുതുക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത്

ജിദ്ദ – വിദേശത്തായിരിക്കെ കാലാവധി അവസാനിച്ച ഇഖാമ ഇപ്പോള്‍ പുതുക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുള്ള വിദേശിയുടെ കാലാവധി അവസാനിച്ച ഇഖാമ തൊഴിലുടമക്ക് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കും. അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോമോ തൊഴിലുടമയുടെ മുഖീം അക്കൗണ്ടോ വഴി സദ്ദാദ് സേവനം വഴി ഫീസുകള്‍ അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജവാസാത്ത് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ വിസാ കാലാവധിയില്‍  ഭേദഗതി വരുത്തി, ഇനി മുതല്‍ വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് കാലാവധി കണക്കാക്കുക

ജിദ്ദ – ഉംറ വിസാ കാലാവധിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. ഇതുവരെ സൗദിയില്‍ പ്രവേശിക്കുന്ന ദിവസം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കിയിരുന്നത്. ഏതു ദിവസം ഇഷ്യു ചെയ്തതാണെങ്കിലും ഉംറ വിസാ കാലാവധി അവസാനിക്കുന്ന ദിവസം എല്ലാ വര്‍ഷവും ദുല്‍ഖഅ്ദ 15 ആയും നിര്‍ണയിച്ചിട്ടുണ്ട്.വിദേശങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ഒഴുക്ക് ആരംഭിക്കുന്നത് കണക്കിലെടുത്താണ് ഹജ്, ഉംറ മന്ത്രാലയവും വിദേശ മന്ത്രാലയവും ഏകോപനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തും

ജിദ്ദ – കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് ഇഖാമ പുതുക്കാത്തതിനുള്ള പിഴ ചുമത്തുകയെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തുന്നതിന് ആദ്യ തവണ 500 റിയാലും ആവര്‍ത്തിക്കുന്ന പക്ഷം 1,000 റിയാലും തോതിലാണ് പിഴ ചുമത്തുകയെന്നും ജവാസാത്ത് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു

റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം റിയാദിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത അറിയിപ്പ് വരെ ഈ നില തുടരുമെന്ന് കമ്പനി അറിയിച്ചു.ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചു. വ്യോമാതിര്‍ത്തി അനിശ്ചിതസമയത്തേക്ക് പൂര്‍ണമായും അടച്ചതായി ജോര്‍ദാന്‍ അറിയിച്ചു.ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് മേഖലയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. 90 ശതമാനം ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി ഇസ്രായേല്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ മോശമായ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം

ദുബൈ: അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് സാമ്പത്തിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കും ബന്ധപ്പെട്ടവർക്കുമാണ് ഇത്തരം അപേക്ഷ സമർപ്പിക്കാനുള്ള അവകാശം നൽകിയിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലോഗ് ഇൻ ചെയ്ത ശേഷം പിൻവലിക്കേണ്ട ഉൽപന്നത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണം. പിന്നീട് സാധനം പിൻവലിച്ചാൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും.അപേക്ഷ സമർപ്പിക്കുന്നതിന് ഫീ അടക്കേണ്ടതില്ല. […]

error: Content is protected !!