സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ വസ്ത്രം നിര്‍ബന്ധമാക്കി
ജിദ്ദ – സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ വസ്ത്രം നിര്‍ബന്ധമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് രാജാവിന് സമര്‍പ്പിച്ചത്. ഇത് രാജാവ് അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കകത്ത് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ തോബും ശിരോവസ്ത്രവും ധരിക്കല്‍ നിര്‍ബന്ധമാണ്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍ജിനീയര്‍മാര്‍ പോലെ ജോലിയുടെ സ്വഭാവം കാരണം പ്രത്യേക പ്രൊഫഷനല്‍ യൂനിഫോം ധരിക്കേണ്ടവരെ-അത് നിയന്ത്രിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി- ദേശീയ വസ്ത്രം ധരിക്കുന്നതില്‍ […]