റിയാദ്- തലസ്ഥാന നഗരിയിലും സമീപ ജില്ലകളില്‍ രാത്രി ഒമ്പത് മുതല്‍ 11 മണി വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഹരീഖ്, ഖര്‍ജ്, ദിലം, മുസാഹമിയ, ഹോത്ത ബനീതമീം, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മ, മറാത്ത് ജില്ലകളിലും കനത്ത മഴയുണ്ടാകും.
ഇടിമിന്നലും മലവെളളപ്പാച്ചിലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
തബൂക്കിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും റെഡ് അലര്‍ട്ടും അല്‍ജൗഫില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.