GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്.
“മുൻകൂർ പേയ്‌മെന്‍റ്” സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്. ഈ പദ്ധതിയിലൂടെ ഗതാഗത നിയമം ലംഘിച്ച ഡ്രൈവർമാർക്ക് 12 മാസത്തേക്ക് പൂജ്യം പലിശയ്ക്ക് ബാങ്കുകൾ വഴി പിഴ അടയ്ക്കാം.

അബുദാബി പൊലീസ് ജനറൽ കമാൻഡുമായി കരാറിലുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ TAMM (അബുദാബി ഗവൺമെന്‍റിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം) വഴിയോ നേരിട്ട് പണമടയ്ക്കുകയോ ചെയ്യാം.ഗുരുതര നിയമലംഘനങ്ങൾ ഒഴികെ, ലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ 35% വരെയാണ് കിഴിവ്. 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പണമടച്ചാൽ 25% വരെ കിഴിവ് ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!