റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ദവാസിറിലും ശക്തമായ പൊടിക്കാറ്റ്. നാളെ സ്കൂളുകളിൽ അവധി പ്രഖ്യാപിച്ചു. കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചു. ഇതോടെ റോഡുകള്‍ ഏറെക്കുറെ പൂര്‍ണമായും കാലിയായി. ദക്ഷിണ, പശ്ചിമ റിയാദില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി പറഞ്ഞു.