റിയാദ്- രാജ്യത്തെ വഞ്ചിച്ചതിനും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും റിയാദിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ നുഅമാൻ ബിൻ അഫത്ത് ബിൻ മുദി അൽ ദാഫിരിയുടെ വധശിക്ഷയാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്.
രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും ഭരണകൂടത്തിന്റെ പൊതു ക്രമം തകർക്കുന്നതും സമൂഹത്തിന്റെ സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ക്രിമിനൽ പ്രവൃത്തികൾ ചെയ്തുവെന്നും തീവ്രവാദ പ്രത്യയശാസ്ത്രത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.