GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയിൽ ഇന്ന് പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു

അബുദാബി: യു.എ.ഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ അപകടമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം പുലർച്ചെ 3.03ന് ഖോർഫക്കൻ തീരത്ത് അഞ്ച് കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!