റിയാദ്: റിയാദിൽ നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദാലി.
ഇതിൽ 15 സംഭവങ്ങൾ സ്ഥിരീകരിച്ചത് ഒരു സ്ഥാപനത്തിൽ നിന്നാണെന്നും, ഇതിനെ തുടർന്ന് നിരവധി ശാഖകളുള്ള ഈ സ്ഥാപനം അടച്ചു പൂട്ടിയെന്നും ഡോ. മുഹമ്മദ് അൽ-അബ്ദാലി പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രധാന ഉല്പാദന കേന്ദ്രവും അധികൃതർ അടച്ചുപൂട്ടിയിട്ടുണ്ട്, ഇതിന് പുറമെ നേരിട്ടും, അപ്ലിക്കേഷൻ മുഖേനയുമുള്ള ഡെലിവറിയും നിർത്തിവെപ്പിച്ചു.
ഭക്ഷ്യ വിഷബാധയേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി, സാഹചര്യം കൈകാര്യം ചെയ്യാൻ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.