GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴിയാണ് ഹജ് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടുക്കേണ്ടത്. തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന ഹജ് പെര്‍മിറ്റ് നമ്പര്‍ എസ്.എം.എസ് വഴി ഓരോരുത്തരെയും അറിയിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര ഹാജിമാര്‍ മൂന്നു വാക്‌സിനുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ഈ വാക്‌സിനുകള്‍ സ്വീകരിച്ചത് സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യലും നിര്‍ബന്ധമാണ്. ഒരു ഡോസ് വികസിത കോവിഡ്-19 വാക്‌സിന്‍, 2024 ല്‍ സ്വീകരിച്ച ഒരു ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവയാണ് ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ബന്ധം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!