GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നൽകിയാൽ അറസ്റ്റിൽ

റിയാദ് – പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!