ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകളാണ് താൽകാലികമായി റദ്ദാക്കിയത്. യു.എ.ഇയിൽ കനത്ത മഴയും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാൽ, വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ വിമാന അധികൃതർ അറിയിച്ചിട്ടില്ല. വിമാനം വൈകി യാത്ര പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം, മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബൈ സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ്, കൊച്ചി-ദോഹ സർവീസുമാണ് റദ്ദാക്കിയത്.

യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.

യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും ആലിപ്പഴ വർഷത്തിന്‍റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!