GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനം

ജിദ്ദ – സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ തീരുമാനിച്ചു. ഏപ്രില്‍ 30 നു മുമ്പായി മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 30 നു ശേഷം രജിസ്റ്റര്‍ ചെയ്യാതെ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു.

മീഡിയ പ്രൊഫഷന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകരുടെ ഡാറ്റ രേഖപ്പെടുത്താനും രജിസ്‌ട്രേഷനിലൂടെ ഉന്നമിടുന്നു. ഇവന്റുകള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള മുന്‍ഗണന ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രൊഫഷനല്‍ രജിസ്‌ട്രേഷനിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കും. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട 50 ലേറെ പ്രൊഫഷനുകള്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ ബാധകമാണ്.

മാധ്യമ മേഖലാ ജീവനക്കാരുടെ രണ്ടാം ഘട്ട രജിസ്‌ട്രേഷന് അടുത്ത ഡിസംബര്‍ ആദ്യത്തില്‍ തുടക്കമാകും. ഈ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. മാധ്യമ മേഖലയിലെ മുഴുവന്‍ ജീവനക്കാരും ഈ വര്‍ഷം ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പായി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!