ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ ദാമാമിലും പരിസര പ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ തുടങ്ങിയ മഴക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. കാറ്റ് ആഞ്ഞ് വീശുന്നതിനാല്‍ പലയിടങ്ങളിലും വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നിലംപതിക്കുകയും കൂടാതെ റോഡുകളിലെ വെള്ളക്കെട്ടുകളും കാരണം ഗതാഗതം മണിക്കൂറുകളോളം സതംഭിച്ചു. ഖഫ്ജി, അല്‍ ഹസ്സ, ജുബൈല്‍ എന്നിവിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലോടും കൂടി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസം ഇത് തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം. മഴ കടുത്തതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തു ജോലിചെയ്യുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെയും ഇന്നുമായി ആരോഗ്യരംഗത്തുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ശക്തമായ തിരക്കനുഭവപ്പെടുന്നുണ്ട്. ചുമയും ജലദോഷവും പനിയുമായി കുട്ടികളിലാണ് കൂടുതല്‍ അസുഖങ്ങള്‍ കണ്ടു വരുന്നത്. അലര്‍ജിയുള്ളവര്‍ ആസ്ത്മയുമായി ധാരാളം രോഗികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഇന്നലെയും ഇന്നുമായി വൈകുന്നേരങ്ങളില്‍ കടകംബോളങ്ങളില്‍ തിരക്ക് തീരെ കുറവാണ് അനുഭവപ്പെടുന്നത്.