ജിദ്ദ – വിദേശത്തായിരിക്കെ കാലാവധി അവസാനിച്ച ഇഖാമ ഇപ്പോള്‍ പുതുക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുള്ള വിദേശിയുടെ കാലാവധി അവസാനിച്ച ഇഖാമ തൊഴിലുടമക്ക് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കും. അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോമോ തൊഴിലുടമയുടെ മുഖീം അക്കൗണ്ടോ വഴി സദ്ദാദ് സേവനം വഴി ഫീസുകള്‍ അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജവാസാത്ത് പറഞ്ഞു.
