GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു

റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം റിയാദിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത അറിയിപ്പ് വരെ ഈ നില തുടരുമെന്ന് കമ്പനി അറിയിച്ചു.
ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചു. വ്യോമാതിര്‍ത്തി അനിശ്ചിതസമയത്തേക്ക് പൂര്‍ണമായും അടച്ചതായി ജോര്‍ദാന്‍ അറിയിച്ചു.
ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് മേഖലയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. 90 ശതമാനം ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി ഇസ്രായേല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!