കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം. ഏപ്രിൽ14, മെയ് 17 തീയതികളിലെ കൊച്ചി സർവിസുകൾ റദ്ദാക്കി. തൊട്ടടുത്ത ദിവസങ്ങളിലെ കൊച്ചി കുവൈത്ത് ഷെഡ്യൂളുകളിലും മാറ്റമുണ്ട്. സർവിസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് വൈകീട്ട് 6.40നാണ് വിമാനം പുറപ്പെട്ടിരുന്നത്.
