GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തായിഫിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക് ആളുകൾ ഒഴുകിയെത്തി. കാഴ്ചയിലെ സൗന്ദര്യത്തിന് പുറമെ തണുപ്പിന്റെ കോടയണിഞ്ഞും തായിഫ് സഞ്ചാരികളെ മാടിവിളിച്ചു.

മേഘങ്ങളെ ആലിംഗനം ചെയ്യുന്ന പർവതങ്ങളിലും പീഠഭൂമികളിലും സന്ദർശകർ ഒഴുകിയെത്തി. തായിഫിലെ ഇടതൂർന്ന വനങ്ങളിൽ, മരങ്ങളുടെ തണലിൽ, വറ്റാത്ത ഉറവകൾക്കടുത്തെല്ലാം സഞ്ചാരികളെത്തി. സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ജലസ്രോതസുകൾക്കടുത്തെല്ലാം ആളുകൾ കൂട്ടംകൂടി നിന്നു. പരസ്പരം അഭിനന്ദനങ്ങളും സമ്മാനങ്ങളും കൈമാറി ഈദാഘോഷത്തിന് അവർ മാറ്റുകൂട്ടി.

മേഘങ്ങളെയും മൂടൽമഞ്ഞിനെയും ആശ്ലേഷിക്കുന്ന പർവതങ്ങളാലും പീഠഭൂമികളാലും സമ്പന്നമായ തായിഫ്, നിരവധി ഗ്രാമീണ കാഴ്ചകളും സമ്മാനിക്കുന്നു.

ബ്രൈഡ് ഓഫ് സമ്മർ റിസോർട്ടുകൾ എന്നറിയപ്പെടുന്ന തായിഫിന്റെ പരിസ്ഥിതി അതിന്റെ വിവിധ രൂപങ്ങളും ഭൂപ്രദേശങ്ങളും കൊണ്ട് സവിശേഷമാണ്. ആഘോഷവേളകൾ അല്ലാത്തപ്പോഴും തായിഫിലേക്ക് സഞ്ചാരികൾ ഒഴുകിയെത്താറുണ്ട്. ആഘോഷവേളകളിൽ എണ്ണം പതിന്മടങ്ങ് കൂടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!