മദീന – പ്രവാചക നഗരിയില്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആറു റൂട്ടുകളില്‍ 102 ബസ് സ്റ്റേഷനുകള്‍ വഴിയാണ് പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്‍-മസ്ജിദുന്നബവി റൂട്ടില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയും മദീന എയര്‍പോര്‍ട്ട്-മസ്ജിദുന്നബവി റൂട്ടില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുകളുണ്ട്. ഈ റൂട്ടുകള്‍ക്കു പുറമെ തൈബ യൂനിവേഴ്‌സിറ്റി-അല്‍ആലിയ, അല്‍മീഖാത്ത്-അല്‍ഖാലിദിയ, അല്‍ഖസ്‌വാ-സയ്യിദുശ്ശുഹദാ, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്-അല്‍ആലിയ റൂട്ടുകളിലും പതിവ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.