ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിൽ നിന്ന് മക്കയിലെത്തി.
വിശുദ്ധ റമളാനിലെ അവസാന ദിന രാത്രങ്ങൾ രാജകുമാരൻ മക്കയിൽ ചെലവഴിക്കും.
പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്, പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്,, പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല എന്നിവരോടൊപ്പമാണ് എം ബി എസ് മക്കയിൽ എത്തിയത്.
മക്കയിലെത്തിയ കിരീടാവകാശി ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വഫാ കൊട്ടാരത്തിൽ സ്വീകരിച്ചു വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.